" Kathakal-2 ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kathakal-2

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേതാള പഞ്ചവിംശതി

വേതാള പഞ്ചവിംശതി (Vetala Panchavimshati) ഇന്ത്യൻ സാഹിത്യത്തിലെ ഒരു ക്ലാസിക് കഥാസമാഹാരമാണ്, ഇത് സംസ്കൃതത്തിൽ രചിക്കപ്പെട്ട കഥാസരിത്സാഗരത്തിന്റെ (Kathasaritsagara) ഭാഗമായി കണക്കാക്കപ്പെടുന്നു. ഇതിൽ 25 കഥകൾ അടങ്ങിയിരിക്കുന്നു, ഓരോന്നും വേതാളൻ (Vetala) എന്ന പ്രേതാത്മാവ് വിക്രമാദിത്യന് പറഞ്ഞുകൊടുക്കുന്നവയാണ്. ഈ കഥകൾ വിക്രമാദിത്യന്റെ ധർമബോധം, ബുദ്ധി, നീതിബോധം എന്നിവ പരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. പ്രശസ്തനായ രാജാവ് വിക്രമാദിത്യന്റെ ധീരതയും ബുദ്ധിശക്തിയും പ്രകടമാക്കുന്ന ഈ കഥകൾ ധാർമികവും തത്ത്വചിന്താപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. വേതാള പഞ്ചവിംശതിയുടെ പശ്ചാത്തലം ഇങ്ങനെയാണ്: ഒരു സന്യാസി വിക്രമാദിത്യനോട് ഒരു പ്രത്യേക ശവം ഒരു വൃക്ഷത്തിൽ നിന്ന് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെടുന്നു. ആ ശവത്തിൽ വേതാളൻ കുടിയിരിക്കുന്നു. വിക്രമാദിത്യൻ ശവവുമായി മടങ്ങുമ്പോൾ, വേതാളൻ ഓരോ കഥയും പറഞ്ഞ് അവസാനം ഒരു ചോദ്യം ചോദിക്കുന്നു. വിക്രമാദിത്യൻ ഉത്തരം പറഞ്ഞാൽ, വേതാളൻ തിരികെ മരത്തിലേക്ക് പറന്നുപോകും. അങ്ങനെ, 25 തവണ ഈ സംഭവം ആവർത്തിക്കപ്പെടുന്നു. എല്ലാ കഥകളും വിവരിക്കാൻ വിശദമായി പോകുന്നത് വളരെ വിപുലമാകും, പക്ഷേ ചില പ്രധാന കഥകള...

പറയിപെറ്റ പന്തിരുകുലം

ച രിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അത് തീര്‍ക്കുക പതിവ്. അങ്ങനെയിരിക്കെ കാലത്ത് ഒരു ദിവസം രാജാവ് "രാമായണത്തില്‍ പ്രാധാനമായ വാക്യമേതാണ്?" എന്ന് ഈ ബ്രാഹ്മണനോട് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് "എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട" എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ...

കടമറ്റത്ത് കത്തനാർ

  പ്ര സിദ്ധ മാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളവാസികളിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിലുള്ള കുന്നത്തുനാടു താലൂക്കിൽ കടമാറ്റം എന്ന ദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരു 'പൗലൂസ്' എന്നായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ എലാവരും കൊച്ചുപൗലൂസ് എന്നായിരുന്നു വിളിച്ചിരുന്നത്. മാതാപിതാക്കന്മാർ മരിച്ചുപോവുകയും സഹോദരന്മാരും മറ്റും ഇല്ലാതെയിരിക്കുകയും ചെയ്യുകയാൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ആ കുടുംബത്തിൽ ഏകാകിയായിത്തീർന്നു. ഏറ്റവും ചെറുതായ ഒരു ചെറ്റപ്പൂരയില്ലാണ് ആ കുടുംബക്കാർ താമസിച്ചിരുന്നത്. നിത്യവൃത്തിക്കു യാതൊരു മാർഗ്ഗവുമില്ലാതെ ഏകാകിയായി ആ ചെറ്റപ്പുരയിൽ താമസ്സിക്കയെന്നുള്ളത് കൊച്ചുപൗലൂസിന് ഏറ്റവും ദു‌ഷ്കരവും ദുസ്സഹവുമായിത്തീർന്നു. അതിനാലവൻ ഒരു ദിവസം ആ വാസസ്ഥലത്തുനിന്നിറങ്ങി. സ്വദേശത്തുള്ള പള്ളിയിൽച്ചെന്നു തന്റെ കഷ്ടതയ്ക്കു എന്തെങ്കിലും നിവൃത്തിമാർഗ്ഗമുണ്ടാക്കിത്തരേണമെന്നു ഭക്തിപൂർവ്വം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. ആ സമയം ആ പളളിയിലെ പ്രധാന വികാരിയായ കത്തനാർ ദൈവ...