" മലയാള കഥ സരിത് സാഗരം ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 9, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാതായിക്കരെ നമ്പൂരിമാർ

പാ തായിക്കര എന്ന ഇല്ലം അങ്ങാടിപ്പുറം ദേശത്താണ്. ഈ ഇല്ലത്ത് ഒരു കാലത്ത് അതിശക്തന്മാരും ജ്യേഷ്ഠാനുജന്മാരുമായി രണ്ടു നമ്പൂരിമാരുമുണ്ടായിരുന്നു. ഇവർക്കു പ്രതിദിനം രണ്ടുനേരവും ഭക്ഷണത്തിന് ഓരോ പന്തിരുനാഴി (പന്ത്രണ്ടേകാലിടങ്ങഴി അരി) വീതമായിരുന്നു പതിവ്. ഇവർ കൂട്ടാനും മോരും കൂട്ടി ഊണു കഴിക്കുക പതിവില്ലായിരുന്നു. അതിനു പകരം തേങ്ങാപ്പാലാണ് അവർ കൂട്ടിവന്നത്. ജ്യേഷ്​ഠനും അനുജനും പന്ത്രണ്ടേകാൽ വീതവും ജ്യേഷ്ഠന്റെ അന്തർജനത്തിനു മുന്നാഴിയും ഇങ്ങനെ ഇരുപത്തഞ്ചേകാലിടങ്ങഴി അരി ആ അന്തർജനം വെച്ചുവാർത്ത് അതിൽനിന്നു തനിക്കുള്ള മുന്നാഴിയരിയുടെ ചോറെടുത്തു കൊണ്ടു ശേ‌ഷമുള്ളത് പപ്പാതി രണ്ടുപേർക്കും വിളമ്പികൊടുക്കയും രണ്ടുപേരുടേയും ഇടതുവശത്തു പൊളിക്കാത്ത പന്ത്രണ്ടു തേങ്ങാവീതം കൊണ്ടുചെന്നു വെയ്ക്കുകയും ചെയ്യും. നമ്പൂരിമാർ വന്നിരുന്ന് ഇടത്തു കൈകൊണ്ട് ഓരോ തേങ്ങാ എടുത്തു പിഴിഞ്ഞുകൂട്ടി ഊണുകഴിക്കും. ആ ചോറവസാനിക്കുമ്പോൾ നാളികേരവും തീർന്നിരിക്കും. അന്തർജനത്തിന്റെ ഊണും അങ്ങനെതന്നെ. അവർക്കു ചോറു കുറവാകയാൽ പിഴിഞ്ഞു കൂട്ടാൻ ഒരു നാളികേരമേ പതിവുള്ളു. അവരും ആ ഒരു തേങ്ങാ പൊളിക്കാതെതന്നെ ഇടത്തുകൈകൊണ്ടു പിഴിഞ്ഞു കൂട്ടിയുണ്ണുകയാണ്...

പ്രഭാകരൻ

ശ്രീ കൃ‌ഷ്ണവിലാസകാവ്യത്തിന്റെ കർത്താവായ പ്രഭാകരകവിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ സംസ്കൃതഭാ‌ഷാപരിജ്ഞാനം അല്പമെങ്കിലും സിദ്ധിച്ചിട്ടുള്ളവരിൽ ആരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. പ്രഭാകര കവിക്ക് "സുകുമാരൻ" എന്നൊരു പേരുകൂടി നടപ്പുണ്ട്. അദ്ദേഹത്തിന് ഇങ്ങനെ രണ്ടു പേരുകളുണ്ടാവാനുള്ള കാരണമെന്താണെന്നു നിശ്ചയമില്ല. ഇദ്ദേഹം ജാതിയിൽ ബ്രാഹ്​മണനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. പ്രഭാകരൻ അത്യന്തം ബുദ്ധിമാനും വിദ്യാഭ്യാസത്തിൽ ശ്രദ്ധയുള്ള ആളുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഗുരുനാഥന് അദ്ദേഹത്തെക്കുറിച്ചു മനസ്സിൽ സീമാതീതമായ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. എങ്കിലും ഗുരുനാഥൻ സദാനേരവും പ്രഭാകരനെ അതികഠിനമായി അടിക്കുകയും ശകാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രഭാകരന്റെ സഹപാഠികളായിട്ടു വേറെയും പല ബാലൻമാരുണ്ടായിരുന്നു. അവർക്കാർക്കും പ്രഭാകരനോളം ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയുമുണ്ടാ യിരുന്നില്ല. എന്നാലും അവരെ ആരെയും ഗുരുനാഥൻ ഇതുപോലെ അടിക്കുകയും ശകാരിക്കുകയും പതിവില്ല. അവർക്കൊക്കെ ഗുരുനാഥൻ ഒരു ശ്ളോകത്തിന്റെയോ ഒരു പദത്തിന്റെയോ അർത്ഥം നൂറു പ്രാവശ്യം വേണമെങ്കിലും പറഞ്ഞുകൊടുക്കും. പ്രഭാകരൻ പഠിക്കുന്നതി...

വാക്ഭടാചാര്യർ

ഒ രുകാലത്ത് മുഹമ്മദീയരുടെ അക്രമവും പ്രാബല്യവും നിമിത്തം വൈദ്യശാസ്ത്രഗ്രന്ഥങ്ങളെല്ലാം അവരുടെ കൈവശത്തിലായിത്തീർന്നു. ബ്രാഹ്മണരുടെ കൈവശം ഗ്രന്ഥങ്ങളൊന്നുമില്ലാതെയായതിനാൽ ആ ശാസ്ത്രം അഭ്യസിക്കുന്നവരും അഭ്യസിപ്പിക്കുന്നവരുമില്ലാതെയായി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ബ്രാഹ്മണരുടെ ഇടയിൽ വൈദ്യൻമാർ തന്നെ ഇല്ലാതെയായി. ആർക്കെങ്കിലും ഒരു ദീനമുണ്ടായാൽ മുഹമ്മദീയരുടെ അടുക്കൽ ചെന്നു ചോദിച്ച് അവർ പറയുന്നതു ചെയ്യുകയെന്നുള്ള ദിക്കായിത്തീർന്നു. ഈ സ്ഥിതി ബ്രാഹ്മണർക്ക് ആകപ്പാടെ വലിയ വ്യസനകാരണമായിത്തീർന്നു. അതിനാൽ പരദേശത്ത് ഒരു സ്ഥലത്തു യോഗ്യന്മാരായ അനേകം ബ്രാഹ്മണർ യോഗംകൂടി ഈ കഷ്ടത നീക്കാൻ എന്താണു വേണ്ടതെന്ന് ആലോചിച്ചു. "മുഹമ്മദീയരെ ജയിച്ചു ഗ്രന്ഥങ്ങൾ കൈയ്ക്കലാക്കാൻ അവരുടെ പ്രബലതയുടെ സ്ഥിതിക്കു സാധിക്കുകയില്ല. അവരുടെ അടുക്കൽച്ചെന്നു പഠിക്കാമെങ്കിൽ അവർ അവരുടെ ജാതിക്കാരെ അല്ലാതെ വൈദ്യശാസ്ത്രം പഠിപ്പിക്കുകയില്ല. അതിനാൽ ആരെങ്കിലും മുഹമ്മദീയവേ‌ഷം ധരിച്ചു നല്ല വൈദ്യനായ ഒരു മുഹമ്മദീയന്റെ അടുക്കൽ ചെന്ന് ഉപായത്തിൽ പഠിച്ചുവരണം. അല്ലാതെ നിവൃത്തിയൊന്നുമില്ല" എന്ന് എല്ലാവരുംകൂടി ആലോചിച്ചു തീർച്ചയാക്കി. പിന്നെ അതിനാ...

ഭവഭൂതി

ഉ ത്തരരാമചരിതം, മാലതീമാധവം മുതലായ നാടകങ്ങളുടെയും മറ്റും കർത്താവും ഒരു മഹാകവിയുമായിരുന്ന ഭൂവഭൂതിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി ഒരുവിധം അക്ഷരജ്ഞാനമുള്ളവരിലാരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ സാക്ഷാൽ പേര് "ശ്രീകണ്ഠൻ" എന്നായിരുന്നു. അദ്ദേഹം ഒരിക്കൽ "തപസ്വീ കാം ഗതോവസ്ഥാമിതി സ്മേരാനനാവിവ ഗിരിജായാ സ്തനൗ വൗന്ദേ ഭവഭൂതിസിതാനനൗ" എന്നൊരു ശ്ലോകമുണ്ടാക്കി ഒരു വിദ്വൽസമാജത്തിൽവെച്ചു ചൊല്ലുകയും അതിലെ "ഭവഭൂതി" ശബ്ദത്തിന്റെ ചമൽക്കാരം നിമിത്തം സന്തുഷ്ടഹൃദയന്മാരായിത്തീർന്ന ആ സഭാവാസികൾ അദ്ദേഹത്തിനു "ഭവഭൂതി" എന്നുതന്നെ ഒരു പേരു കൊടുക്കുകയും ആ പേരു പ്രസിദ്ധമായിത്തീരുകയുമാണ് ചെയ്തത്. ഒരിക്കൽ ശ്രീപാർവതി ശ്രീപരമേശ്വരനോട്, 'കവിത്വത്തിൽ കാളിദാസനോ ഭവഭൂതിക്കോ അധികം യോഗ്യത?' എന്നുചോദിച്ചു. അതിനു ഭഗവാൻ, "വലിയ വ്യത്യാസമൊന്നുമില്ല. ഇന്നിന്നപ്രകാരമേ വരികയുള്ളൂ എന്നു കാളിദാസനു നല്ല നിശ്ചയം ഉണ്ട്. ഭവഭൂതിക്ക് അത്രതന്നെ ഇല്ല എന്നുള്ള ഭേദമേ ഉള്ളൂ. അതു വേണമെങ്കിൽ ഒന്നു പരീക്ഷിച്ചുനോക്കിയാലറിയാം" എന്നു മറുപടി കൽപ്പിക്കുകയും പരീക്ഷിക്കാനുള്ള കൗ...